Connect with us

Kerala

പേവിഷബാധ: ഗൃഹനാഥന്‍ മരിച്ചു

വെള്ളക്കുളങ്ങര പരവൂര്‍ കാലായില്‍ പി എം സൈമണ്‍ (63) ആണ് മരിച്ചത്.

Published

|

Last Updated

അടൂര്‍ | പേവിഷബാധയേറ്റ് ഗൃഹനാഥന്‍ മരിച്ചു. വെള്ളക്കുളങ്ങര പരവൂര്‍ കാലായില്‍ പി എം സൈമണ്‍ (63) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.

ആദിക്കാട്ട്കുളങ്ങര വാഹനം പൊളിച്ച് പാര്‍ട്‌സാക്കി വില്‍ക്കുന്ന കടയില്‍ ജോലി ചെയ്യുന്ന സൈമണ്‍ ജനുവരി 22 ന് പട്ടി കടിച്ചതായി ഡയറിയില്‍ കുറിച്ചിരുന്നു. എന്നാല്‍, വിവരം ആരോടും പറഞ്ഞില്ല. ശനിയാഴ്ച വരെ ജോലിക്ക് പോവുകയും ചെയ്തു.

ഞായറാഴ്ച ശാരീരികാസ്വാസ്ഥ്യവും കാലുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീടിനടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി. കുറവില്ലാത്തതിനാല്‍ ചൊവ്വാഴ്ച ദിവസം വീടിന് സമീപത്തെ മറ്റൊരു ആശുപത്രിയിലും ചികിത്സ തേടി. തുടര്‍ന്ന് അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കോട്ടയം എം സി എച്ചിലും പ്രവേശിപ്പിച്ചു.

ഭാര്യ: വത്സമ്മ. മക്കള്‍: അനീഷ്, അനിത. മരുമകന്‍: രഞ്ജിത്ത്.

 

---- facebook comment plugin here -----

Latest