Socialist
“കരിക്കട്ട കഴുകുന്തോറും കറുക്കും”
ജീവിതം തുറന്ന ചെമ്പാണെന്നാണല്ലോ എല്ലാവരും പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാർത്താ സമ്മേളനങ്ങളിലെ ചില വിമർശനങ്ങൾക്ക് ഫേസ്ബുക്കിൽ മറുപടി നൽകി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
കേരള മുഖ്യമന്ത്രിയുടെ ജാള്യ ജല്പനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുന്നു. ഒരു കാര്യം മുഖ്യമന്ത്രിയെ ഓർമ്മപ്പെടുത്തുന്നു, “കരിക്കട്ട കഴുകുന്തോറും കറുക്കും”. ജീവിതം തുറന്ന ചെമ്പാണെന്നാണല്ലോ എല്ലാവരും പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ
മുഖ്യമന്ത്രിയുടെ ഒന്നൊന്നര മാധ്യമ കരുതൽ…
——————————————————————————
കാലങ്ങൾക്ക് ശേഷം, സൂക്ഷം 37 ദിവസങ്ങൾക്ക് ശേഷം പത്രക്കാരുടെ മുന്നിൽ മൗനം വെടിഞ്ഞ കേരള മുഖ്യന്റെ പ്രധാന വാക്കുകൾ…
1) ചോദ്യങ്ങളെ ഭയപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്
ആര് ആരോടാണ് ഈ പറയുന്നത്? ഒരക്ഷരം ഉരിയാടാതെ തലയും കുമ്പിട്ട് മുറിക്കകത്ത് അടച്ചു പൂട്ടി ഇക്കാലമത്രയും ഇരുന്ന മുഖ്യമന്ത്രിയാണോ ഉപദേശിക്കുന്നത്?
2) കേരളത്തിലെ കോൺഗ്രസ്സിന് വാളയാറിന് അപ്പുറത്തും, ഇപ്പുറത്തും രണ്ട് സ്വഭാവമാണ്.
മുഖ്യമന്ത്രീ, കോൺഗ്രസ്സിനല്ല നിങ്ങളുടെ പാർട്ടിക്കാണ് ഓരോ ജില്ലയിലും ഓരോ സ്വഭാവം. വാളയാറിന് ഇപ്പുറത്ത് രാഹുൽ ഗാന്ധിയെ ആക്രമിക്കാൻ തയ്യാറായ സിപിഐ(എം) പാർട്ടി,തൊട്ടപ്പുറത്ത് രാഹുൽ ഗാന്ധിയുടെ കാൽക്കൽ വീണ് സാഷ്ടാംഗ പ്രണാമം നടത്തുന്ന സിപിഐ(എം) പാർട്ടിയാണ് എന്നോർക്കണം. പിന്നെ കോൺഗ്രസ്സ് ഒരു ദേശീയ പാർട്ടിയാണ്, നിങ്ങളുടേത് പോലെ പ്രാദേശിക കക്ഷിയല്ല എന്ന തിരിച്ചറിവും വേണം.
3) കോൺഗ്രസ്സ് ഗാന്ധി ശിഷ്യർ തന്നെയാണോ?
തീർച്ചയായും ഞങ്ങൾ കോൺഗ്രസ്സുകാർ അഭിമാനപൂർവ്വം പറയുന്നു, ഞങ്ങൾ ഗാന്ധി ശിഷ്യർ തന്നെയാണ്. നിങ്ങളെപ്പോലെ ഏകാധിപതികളും, ഹിംസാവാദികളുമായ ലെനിൻ, സ്റ്റാലിൻ, മാവോ എന്നിവരെ ആരാധിക്കുന്നവരല്ല.
4) നല്ലോണം തപ്പ് കൊട്ടി കൊടുക്കുന്ന ആളുകളുണ്ടല്ലോ.
അനുഭവം ഗുരു എന്നായിരിക്കും മുഖ്യൻ ഉദ്ദേശിച്ചത്. മുൻ ഉപദേശകൻ കൊട്ടി കൊട്ടി ഒരു പരുവമായില്ലേ? തപ്പല്ലല്ലോ നല്ല ഒന്നാന്തരം തേപ്പല്ലേ കിട്ടിയത്?
5) ജീവിതം തുറന്ന പുസ്തകമാണ്.
അങ്ങനെയല്ലല്ലോ കേരള മുഖ്യമന്ത്രീ കേൾക്കുന്നത്. ജീവിതം തുറന്ന ചെമ്പാണെന്നാണല്ലോ എല്ലാവരും പറയുന്നത്.
കേരള മുഖ്യമന്ത്രിയുടെ ജാള്യ ജല്പനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുന്നു. ഒരു കാര്യം മുഖ്യമന്ത്രിയെ ഓർമ്മപ്പെടുത്തുന്നു,







