Connect with us

Saudi Arabia

'മികച്ച ഭാവിക്കായുള്ള നഗര പങ്കാളിത്തം': അറബ്-യൂറോപ്യന്‍ സിറ്റീസ് ഡയലോഗ് ഫോറം ആദ്യ പതിപ്പിന് റിയാദ് ആതിഥേയത്വം വഹിക്കും

നഗര നയതന്ത്രം എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിനും അറബ്, യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള നഗര പങ്കാളിത്ത വികസനവുമാണ് ഫോറം ലക്ഷ്യമിടുന്നത്.

Published

|

Last Updated

റിയാദ് | മികച്ച ഭാവിക്കായുള്ള നഗര പങ്കാളിത്തം’ എന്ന വിഷയത്തില്‍ റിയാദ് മേഖല മുന്‍സിപ്പാലിറ്റി സംഘടിപ്പിക്കുന്ന പ്രഥമ അറബ്-യൂറോപ്യന്‍ സിറ്റീസ് ഡയലോഗ് ഫോറത്തിന്റെ ആദ്യ പതിപ്പിന് റിയാദ് ആതിഥേയത്വം വഹിക്കും. നഗര നയതന്ത്രം എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിനും അറബ്, യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള നഗര പങ്കാളിത്ത വികസനവുമാണ് ഫോറം ലക്ഷ്യമിടുന്നത്.

മെയ് 11 മുതല്‍ 13 വരെ സഊദി തലസ്ഥാനമായ റിയാദ് ആദിത്യമരുളുന്ന പരിപാടി
അറബ് അര്‍ബന്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, അസോസിയേഷന്‍ ഓഫ് യൂറോപ്യന്‍ മുന്‍സിപ്പാലിറ്റീസ് ആന്‍ഡ് റീജ്യണുകളുടെ പ്ലാറ്റ്ഫോര്‍മ പ്ലാറ്റ്ഫോം, ഡച്ച് മുന്‍സിപ്പാലിറ്റീസ് അസോസിയേഷന്റെ ഇന്റര്‍നാഷണല്‍ ഏജന്‍സി എന്നിവയുടെ സഹകരണത്തോടെയാണ് ഫോറം സംഘടിപ്പിച്ചിരിക്കുന്നത്.

പ്രാദേശിക ഭരണത്തിലെയും നഗര ആസൂത്രണത്തിലെയും വെല്ലുവിളികള്‍, ഡിജിറ്റല്‍ പരിവര്‍ത്തനം, പരിസ്ഥിതി, സാമ്പത്തിക സുസ്ഥിരത, നഗര നയതന്ത്രം ശക്തിപ്പെടുത്തുക, സുസ്ഥിര ധനസഹായം, കാലാവസ്ഥാ വ്യതിയാനം, നഗരങ്ങളും നഗര പ്രവര്‍ത്തകരും തമ്മിലുള്ള ബഹുതല സഹകരണം എന്നിവ ഫോറത്തില്‍ ചര്‍ച്ച ചെയ്യും. വിവിധ അറബ് യൂറോപ്യന്‍ രാജ്യങ്ങളിലെ നഗര സംഘടനകള്‍, മുന്‍സിപ്പല്‍ യൂണിയനുകള്‍, അന്താരാഷ്ട്ര സ്ഥാപനങ്ങള്‍, നഗര സെക്രട്ടറിമാര്‍, മേയര്‍മാര്‍ ഫോറത്തില്‍ പങ്കെടുക്കും.

 

---- facebook comment plugin here -----

Latest