Connect with us

PV Sindhu

പി വി സിന്ധുവിന് സ്വിസ്സ് ഓപണ്‍ കിരീടം

21- 16 21- 8 എന്ന സ്‌കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്.

Published

|

Last Updated

ബേസല്‍ | സ്വിസ്സ് ഓപണ്‍ സൂപ്പര്‍ 300 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വനിതാ സിംഗിള്‍സ് കിരീടം ഇന്ത്യയുടെ പി വി സിന്ധുവിന്. ഫൈനലില്‍ തായ്‌ലാന്‍ഡിന്റെ ബുസാനന്‍ ഓംഗ്ബാമൃണംഗ്ഫാനിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സിന്ധു തുടര്‍ച്ചയായ രണ്ടാം തവണയാണ് ഈ ടൂര്‍ണമെന്റില്‍ ഫൈനലിലെത്തിയിരുന്നത്.

നാലാം സീഡ് തായ് താരത്തെ 21- 16 21- 8 എന്ന സ്‌കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്. ഫൈനല്‍ 49 മിനുട്ട് നേരമാണ് നീണ്ടത്. അതേസമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം എച്ച് എസ് പ്രണോയ് പരാജയപ്പെട്ടു. ഇന്തോനേഷ്യന്‍ താരം ജോനാഥന്‍ ക്രിസ്റ്റിയോടാണ് മലയാളിയായ പ്രണോയ് പരാജയപ്പെട്ടത്.

Latest