Connect with us

National

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ പി വി സിന്ധുവിന് കിരീടം

സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സിന്ധുവിന്റെ ആദ്യ കിരീടനേട്ടമാണിത്

Published

|

Last Updated

സിംഗപ്പൂര്‍ |  സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം. ഞായറാഴ്ച നടന്ന ഫൈനലില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവും ലോക 11-ാം നമ്പര്‍ താരവുമായ ചൈനയുടെ വാങ് ഷി യിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്.

മൂന്ന് ഗെയിമുകള്‍ നീണ്ട ഫൈനലില്‍ 21-9, 11-21, 21-15 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം. സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സിന്ധുവിന്റെ ആദ്യ കിരീടനേട്ടമാണിത്. സൈന നേവാളിന് ശേഷം സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് സിന്ധു.

 

Latest