Connect with us

PV Sindhu

പി വി സിന്ധുവിന് അന്താരാഷ്ട്ര കിരീടം

സയിദ് മോദി ഇന്റര്‍നാഷണല്‍ കിരീടമാണ് രണ്ടാം തവണയും സിന്ധു നേടിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | രണ്ട് തവണ ഒളിംപിക് മെഡല്‍ നേടിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് അന്താരാഷ്ട്ര കിരീടം. സയിദ് മോദി ഇന്റര്‍നാഷണല്‍ കിരീടമാണ് രണ്ടാം തവണയും സിന്ധു നേടിയത്. വനിതാ സിംഗിള്‍സ് ഫൈനലില്‍ മാളവിക ബന്‍സോദ് ആയിരുന്നു എതിരാളി.

21- 13, 21- 16 എന്നീ സ്‌കോറുകള്‍ക്കാണ് വിജയം. 35 മിനുട്ട് മാത്രമാണ് ഫൈനല്‍ നീണ്ടുനിന്നത്. 2017ലാണ് സയിദ് മോദി ടൂര്‍ണമെന്റ് ബി ഡബ്ല്യു എഫ് വേള്‍ഡ് ടൂര്‍ സൂപ്പര്‍ 300ല്‍ ചേര്‍ത്തത്.