Connect with us

Kerala

പള്‍സ് പോളിയോ: സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരിയില്‍

Published

|

Last Updated

പത്തനംതിട്ട | പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നടക്കുമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാ കുമാരി അറിയിച്ചു. ഈ മാസം 27ന് രാവിലെ എട്ടിന് മന്ത്രി വീണാ ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ അഞ്ചു വയസുവരെയുള്ള 24,36,298 കുട്ടികള്‍ക്ക് ഈ ദിനത്തില്‍ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പോളിയോ തുള്ളിമരുന്ന് നല്‍കുവാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 24,614 ബൂത്തുകള്‍ പ്രവര്‍ത്തിക്കും.

രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ബൂത്തുകളുടെ പ്രവര്‍ത്തന സമയം. പ്രോഗ്രാമിന് ആവശ്യമായ വാക്സിനുകള്‍, മറ്റു സാമഗ്രികള്‍ തുടങ്ങിയവ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും എത്തിച്ചു കഴിഞ്ഞതായി ഡി എം ഒ അറിയിച്ചു.

 

---- facebook comment plugin here -----

Latest