Connect with us

Ongoing News

പ്രൈം വോളി; ആദ്യ സെമിയില്‍ ഇന്ന്‌ അഹമ്മദാബാദ്- ഹൈദരാബാദ് ത്രില്ലര്‍

Published

|

Last Updated

ഹൈദരാബാദ് | പ്രൈം വോളിബോള്‍ ലീഗിലെ ഇന്ന്‌ നടക്കുന്ന ആദ്യ സെമിയില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സും ഹൈദരാബാദ് ബ്ലാക്ക് ഹോക്സും ഏറ്റുമുട്ടും. കൊല്‍ക്കത്ത തണ്ടര്‍ ബോള്‍ട്ട്‌സും കാലിക്കറ്റ് ഹീറോസും തമ്മിലുള്ള രണ്ടാം സെമി നാളെ നടക്കും. അഹമ്മദാബാദാണ് ലീഗ് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനക്കാരായി കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സും മൂന്നാമതായി കാലിക്കറ്റ് ഹീറോസും നാലാമതായി ഹൈദരാബാദ് ബ്ലാക്ക് ഹോക്സും ഫിനിഷ് ചെയ്തു.

അവസാന ലീഗ് മത്സരത്തില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. സ്‌കോര്‍: 13-15, 15-11, 15-13, 15-8, 10-15. ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയുടെ വിനിത് കുമാര്‍ കളിയിലെ താരമായി.

 

Latest