Connect with us

Malappuram

പാറപ്പള്ളി ഉസ്താദ് ഉറൂസ് സമാപിച്ചു

സമാപന സംഗമം കാന്തപുരം എ പി അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മഞ്ചേരി| മൂന്നു ദിവസങ്ങളിലായി മഞ്ചേരി ജന്നത് നഗറില്‍ വെച്ച് നടന്ന പാറപ്പള്ളി ഉസ്താദ് ഉറൂസ് മുബാറക് ഇന്നലെ സമാപിച്ചു. നാടിന്റെ നാനാദിക്കുകളില്‍ നിന്നും നിലക്കാത്ത ജനപ്രവാഹമായിരുന്നു മൂന്നു ദിവസങ്ങളിലായി ജന്നത് നഗറില്‍ കാണാന്‍ കഴിഞ്ഞത്.

സമാപന ദിവസമായ ഇന്നലെ രാവിലെ 6 മണിക്ക് ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ്, 9.30ന് മഖാം സിയാറത്ത് എന്നിവ നടന്നു. സിയാറത്തിന് പാണക്കാട് അബ്ദുല്‍ ഖയ്യും ശിഹാബ് തങ്ങള്‍
നേതൃത്വം നല്‍കി. തുടര്‍ന്ന് സമാപന സംഗമം കാന്തപുരം എ പി അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. മമ്പുറം കോയക്കുട്ടി തങ്ങള്‍ അധ്യക്ഷത വഹിച്ചു. നജീബ് മൗലവി മുഖ്യപ്രഭാഷണം നടത്തി.

പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യും തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ബുഖാരി, ഏഴിമല സയ്യിദ് ഹാഷിം ബാഫഖി തങ്ങള്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഏഴിമല, മുല്ലക്കോയ തങ്ങള്‍ പെരുമണ്ണ, സയ്യിദ് അഹമ്ദുല്‍ കബീര്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ബാസ് തങ്ങള്‍ നന്തി യുകെ അബ്ദുല്‍ മജീദ് മുസ്ലിയാര്‍, അസ്ഗര്‍ മുസ്ലിയാര്‍ ചെറുകര എന്നിവര്‍ പങ്കെടുത്തു.

കോഴിക്കോട് വലിയ ഖാളി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഖാജാ ഖരീബ് നവാസ് ദഅവാ കോളേജ് പ്രിന്‍സിപ്പാള്‍ ഹസ്ബുല്ലാഹ് ബാഖവി സ്വാഗതവും ലത്തീഫ് ഹാജി ഓമശ്ശേരി നന്ദിയും പറഞ്ഞു.

 

 

---- facebook comment plugin here -----

Latest