Connect with us

Kerala

പാനൂര്‍ ബോംബ് സ്‌ഫോടനം; തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് ഷാഫി പറമ്പില്‍

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വേണ്ടിയാണ് ബോംബ് നിര്‍മിച്ചതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു

Published

|

Last Updated

കോഴിക്കോട്  | പാനൂര്‍ ബോംബ് സ്ഫോടന വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് വടകരയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വേണ്ടിയാണ് ബോംബ് നിര്‍മിച്ചതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

സിപിഎമ്മുമായി ബന്ധമുള്ളവരാണ് സ്ഫോടനത്തിനു പിന്നിലുള്ളത്. ബോംബ് നിര്‍മിക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ എങ്ങനെയാണ് അവഗണിക്കാന്‍ കഴിഞ്ഞത്. റിപ്പോര്‍ട്ട് അവഗണിക്കാന്‍ നിര്‍ദേശം കൊടുത്തവര്‍ തന്നെയാണ് ബോംബ് നിര്‍മിക്കാനും നിര്‍ദേശം നല്‍കിയത്. നിര്‍ബന്ധിത സാഹചര്യത്തിലാണ് സംഭവത്തില്‍ അറസ്റ്റ് നടന്നതെന്നും ഷാഫി പറഞ്ഞു

 

Latest