Connect with us

Kerala

പാലക്കാട് പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ചു

o

Published

|

Last Updated

പാലക്കാട് | 2021ല്‍ പോക്‌സോ കേസില്‍ പ്രതിയായ വ്യക്തി സഹോദരന്റെ വീട്ട്മുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍. പാലക്കാട് കൂറ്റനാട് സ്വദേശി സുലൈമാ (55) നാണ് ജീവനൊടുക്കിയത്.

ഇന്ന് പുലര്‍ച്ചെയാണ് വീട്ട്മുറ്റത്തെ മരത്തില്‍ മൃതദേഹം കണ്ടത്. വീട്ടുകാര്‍ ഉടന്‍ തന്നെ ചാലിശ്ശേരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. എസ് ഐ അനീഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സുലൈമാന്റെ പോക്കറ്റില്‍ നിന്നും ആത്മഹത്യ കുറുപ്പ് ചാലിശ്ശേരി പോലീസ് കണ്ടെടുത്തു.