Connect with us

K TET

കെ ടെറ്റ് പാസ്സാകാത്ത അധ്യാപകർക്ക് ഒരവസരം കൂടി

ജൂണിൽ പ്രത്യേക പരീക്ഷ നടത്തും.

Published

|

Last Updated

തിരുവനന്തപുരം | കെ – ടെറ്റ് പരീക്ഷ ഇതുവരെ പാസാകാത്ത സർവീസിലുള്ള അധ്യാപകർക്ക് ഇളവുകളോടെ ഒരു അവസരം കൂടി നൽകാനുള്ള ഉത്തരവിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു. 2012 ജൂൺ ഒന്നുമുതൽ 2016 ഓഗസ്റ്റ് 30ലെ ഉത്തരവിന് മുമ്പ് കെ – ടെറ്റ് യോഗ്യത ഇല്ലാതെ നിയമിതരായ സർക്കാർ സ്കൂൾ അധ്യാപകർക്കും 2012 ജൂൺ ഒന്നു മുതൽ 2019 – 20 അധ്യയന വർഷം വരെ എയ്ഡഡ് സ്കൂളുകളിൽ നിയമിതരായവരും കെ – ടെറ്റ് യോഗ്യത നേടാത്തവരുമായ അധ്യാപകർക്കും അവസാന അവസരമായി കെ – ടെറ്റ് പാസാകുന്നതിനായി ജൂണിൽ പ്രത്യേക പരീക്ഷ നടത്തും.

ഈ വിഭാഗം അധ്യാപകർക്ക് പ്രസ്തുത പരീക്ഷാതീയതി വരെ കെ – ടെറ്റ് പാസാകുന്നതിൽ ഇളവ് അനുവദിക്കും. പ്രസ്തുത പരീക്ഷയിലും യോഗ്യത നേടാത്തവരുടെ സർവീസ് ക്രമീകരിക്കുന്നതല്ല.

---- facebook comment plugin here -----

Latest