Connect with us

Kerala

കണ്ണൂരില്‍ സ്‌കൂട്ടര്‍ ടൂറിസ്റ്റ് ബസിന് പിന്നിലിടിച്ച് ഒരു മരണം

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിലേക്ക് നിയന്ത്രണം വിട്ടെത്തിയ സ്‌കൂട്ടര്‍ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ താണയില്‍ ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. താണയില്‍ ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് അപകടം. സ്‌കൂട്ടര്‍ യാത്രികനായ പയ്യാമ്പലം സ്വദേശി കെ അബ്ദുള്‍ ബാസിത് ആണ് മരിച്ചത്.

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിലേക്ക് നിയന്ത്രണം വിട്ടെത്തിയ സ്‌കൂട്ടര്‍ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.

 

---- facebook comment plugin here -----

Latest