Malappuram
ശീഇസം തുറന്നുകാട്ടപ്പെടുന്നു; ഏകദിന വര്‍ക്ക്‌ഷോപ്പ് ശനിയാഴ്ച
ശീഇസത്തിന്റെ അപകടകരമായ നീക്കങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും
അരീക്കോട്|ശീഇസം സമഗ്രമായി ചര്‍ച്ച ചെയ്യുന്ന ഏകദിന വര്‍ക്ക്‌ഷോപ്പ് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെ അരീക്കോട് മജ്മഇല്‍ നടക്കും. അരീക്കോട് മജ്മഅ് അലുംനി സൈക്രിഡ് സംഘടിപ്പിക്കുന്ന വര്‍ക്ക്‌ഷോപ്പ് ബഷീര്‍ ഫൈസി വെണ്ണക്കോട് ഉദ്ഘാടനം ചെയ്യും. അബദ്ധ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ മത രംഗത്തും രാഷ്ട്രീയ രംഗത്തും സാമൂഹിക മേഖലകളിലും അപകടകരമായ നീക്കങ്ങള്‍ നടത്തുന്ന ശീഇസത്തെ അക്കാദമികമായി മലയാളത്തില്‍ വിശകലനം ചെയ്യുന്ന ആദ്യത്തെ ശ്രമമെന്ന നിലയിലാണ് ഈ വര്‍ക്ക്‌ഷോപ്പ് ശ്രദ്ധേയമാകുന്നത്.
‘ശീഇസത്തിന്റെ ഉത്ഭവം, ചരിത്ര പരിണാമം: രാഷ്ട്രീയവും ദൈവശാസ്ത്രപരവുമായ വായന’ എന്ന വിഷയം മുഹ്യുദ്ദീന്‍ സഅദി കൊട്ടുക്കര അവതരിപ്പിക്കും. ‘ശിയാക്കളുടെ ഹദീസ് പാരമ്പര്യം: പ്രമാണ സ്വീകാര്യതയും രിവായത്ത് രീതിശാസ്ത്രവും’ ചര്‍ച്ചക്ക് ഏലംകുളം അബ്ദുര്‍റഷീദ് സഖാഫി നേതൃത്വം നല്‍കും. തുടര്‍ന്ന്, ‘ശീഇസവും സമകാലിക രാഷ്ട്രീയ പരിവര്‍ത്തനങ്ങളും’ എന്ന വിഷയത്തില്‍ മുസ്തഫ പി എറക്കല്‍, ‘ശീഇസവും ഖിലാഫത്ത് സങ്കല്‍പ്പവും: ഇമാമത്ത് സിദ്ധാന്തത്തിന്റെ വിമര്‍ശനാത്മക വിശകലനം’ വിഷയത്തില്‍ ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി സിദ്ദീഖി കോട്ടുമല, ‘ശീഇസവും വിശുദ്ധ ഖുര്‍ആനും: തഫ്‌സീര്‍, തഅ്‌വീല്‍, ശിയാ സമീപനങ്ങള്‍ പിഴച്ചതെവിടെ? എന്ന വിഷയത്തില്‍ ഡോ. ഫൈസല്‍ അഹ്‌സനി സിദ്ദീഖി രണ്ടത്താണി എന്നിവര്‍ സംസാരിക്കും.
ശാഫി സഖാഫി മുണ്ടമ്പ്ര, അബ്ദുല്‍ ഖാദര്‍ അഹ്‌സനി ചാപ്പനങ്ങാടി, അശ്‌റഫ് അഹ്‌സനി സിദ്ദീഖി ആനക്കര സംസാരിക്കും. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനമെന്നും രജിസ്‌ട്രേഷനും മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്കുമായി 7356 663 800 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.
Content Highlights:
A one-day academic workshop analyzing Shiism will be held at Areacode Majma in Malappuram on Saturday. Organized by alumni platform Sacred, prominent Islamic scholars will lead sessions on Shia theology and history. Entry is strictly restricted to pre-registered participants.

