Connect with us

Ongoing News

ശക്തരായ മുംബൈയുടെ വലയില്‍ ഗോള്‍ നിറച്ച് ഒഡീഷ

Published

|

Last Updated

പനാജി | ഐ എസ് എലില്‍ മുംബൈ സിറ്റിയുടെ വലയില്‍ ഗോള്‍ നിറച്ച് ഒഡീഷ എഫ് സി. ഗോവയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഒഡീഷ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. ജെറി മുംബൈ, അരിദയ് കബ്രേറ, ജൊനാതസ് ഡെ ജെസൂസ് എന്നിവരാണ് ഒഡീഷക്കു വേണ്ടി ഗോള്‍ നേടിയത്. അഹ്‌മദ് ജാഹൂ, ഇഗോര്‍ അംഗൂളോ എന്നിവര്‍ മുംബൈയുടെ സ്‌കോറര്‍മാര്‍.

രണ്ട് ഗോളും ഒരു അസിസ്റ്റുമായി ജെറി മുംബൈ ആണ് ഒഡീഷയെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. മത്സരത്തില്‍ ഒഡീഷയെക്കാള്‍ മികച്ച പ്രകടനം നടത്തിയത് മുംബൈയാണ്. എന്നാല്‍, കനത്ത പ്രതിരോധമുയര്‍ത്തി മുംബൈ മുന്നേറ്റങ്ങളുടെ മുനയൊടിക്കാന്‍ ഒഡീഷക്കായി. മുംബൈക്കെതിരെ നാലാം മിനുട്ടില്‍ കബ്രേറയാണ് ഒഡീഷക്കായി ആദ്യം ഗോള്‍ നേടിയത്. പത്താം മിനുട്ടില്‍ ജാഹു മുംബൈക്കായി ഗോള്‍ മടക്കി. 38ാം മിനുട്ടില്‍ അംഗൂളോ മുംബൈക്ക് ലീഡ് നേടിക്കൊടുത്തു. ആദ്യ പകുതി അങ്ങനെ അവസാനിച്ചു. 70ാം മിനുട്ടില്‍ ജെറിയിലൂടെ ഒഡീഷക്കായി സമനില ഗോള്‍ കണ്ടെത്തി. ഏഴ് മിനുട്ടുകള്‍ക്ക് ശേഷം രണ്ടാം ഗോളിലൂടെ ഒഡീഷയ്ക്ക് ജെറി വീണ്ടും ലീഡ് നല്‍കി. 89ാം മിനുട്ടില്‍ ജെറിയുടെ അസിസ്റ്റില്‍ നിന്ന് ജൊനാതസ് ഒരു ഗോള്‍ കൂടി സ്‌കോര്‍ ചെയ്തു.

16 പോയിന്റുള്ള മുംബൈ തന്നെയാണ് പോയിന്റെ പട്ടികയില്‍ ഒന്നാമതുള്ളത്. 15 പോയിന്റുമായി ഹൈദരാബാദ് രണ്ടാമതും ബ്ലാസ്റ്റേഴ്‌സ് (14) മൂന്നാമതുമാണ്. ഒഡീഷ ഏഴാം സ്ഥാനത്താണുള്ളത്. 13 പോയിന്റാണ് ടീമിനുള്ളത്.

 

 

---- facebook comment plugin here -----

Latest