Connect with us

National

ബംഗാളില്‍ ഓട്ടോയില്‍ ബസിടിച്ച് ഒമ്പത് മരണം

മരിച്ച ഓട്ടോ യാത്രക്കാരായ എട്ടുപേരും കൂലിപ്പണിക്കാരണ്

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ മല്ലര്‍പുരില്‍ ഓട്ടോയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് സ്ത്രീകളടക്കം ഒമ്പത് പേര്‍ മരിച്ചു. ഭിര്‍ഭും ജില്ലയില്‍ ദേശീയപാത 60ലാണ് അപകടമുണ്ടായത്. മല്ലര്‍പുരിലേക്ക് പോവുകയായിരുന്ന ഓട്ടോയും എതിര്‍ദിശയിലെത്തിയ സര്‍ക്കാര്‍ ബസുമാണ് കൂട്ടിയിടിച്ചത്.

മരിച്ച ഓട്ടോ യാത്രക്കാരായ എട്ടുപേരും കൂലിപ്പണിക്കാരണ്. എല്ലാവരും ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങും വഴിയാണ് അപകടമുണ്ടായത്. റോഡിന്റെ ശോചനീയാവസ്ഥയും അപകടത്തിനു കാരണമായെന്ന് നാട്ടുകാര്‍ ആരോപിച്ചു.