Connect with us

Kerala

വന്ദേമാതരം രണ്ടു ചരണം മാത്രമേ പാടുകയുള്ളുവെന്നത് നേരത്തെ മുതലുള്ള നിലപാട്: എം വി ഗോവിന്ദന്‍

മതനിരപേക്ഷതയ്ക്ക് വേണ്ടിയിട്ടാണ് ഈ നിമിഷം വരെയും ഇക്കാര്യം ശക്തിയായിട്ട് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്

Published

|

Last Updated

തിരുവനന്തപുരം | വന്ദേമാതരം രണ്ട് ചരണങ്ങള്‍ക്കുശേഷമുള്ള വരികള്‍ വര്‍ഗീയ ചുവയുള്ളതാണെന്നും രണ്ടു ചരണം മാത്രമേ പാടുകയുള്ളുവെന്നും അത് നേരത്തെ മുതലുള്ള തങ്ങളുടെ നിലപാടാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മതനിരപേക്ഷതക്ക് വേണ്ടിയാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതനിരപേക്ഷതയ്ക്ക് വേണ്ടിയിട്ടാണ് ഈ നിമിഷം വരെയും ഇക്കാര്യം ശക്തിയായിട്ട് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 80-ാം വാര്‍ഷിക പരിപാടികള്‍ രാജ്യത്തെമ്പാടും ഇന്ന് ആചരിക്കുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി ചരിത്രത്തില്‍ ഏറ്റവും ഉജ്ജ്വലമായ സ്വാതന്ത്ര്യ പോരാട്ടമായി മാറ്റാന്‍ ഇന്ത്യന്‍ ജനതയ്ക്ക് സാധിച്ചു.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി വിവിധ കൈവഴികളിലൂടെയാണ് സ്വാതന്ത്ര്യസമര പോരാട്ടം മുന്നേറിയത്. മഹാത്മാഗാന്ധിയുടെയും ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ഭഗത് സിംഗ് ഉള്‍പ്പെടെയുള്ളവരുടെ രക്തസാക്ഷിത്വത്തിലൂടെയുമാണ് അതു മുന്നോട്ടു പോയത്.

കേരളത്തിലാണെങ്കില്‍ കയ്യൂരിലെ നാല് ധീരരായ പോരാളികള്‍ അപ്പുവും ചിരുകണ്ടനും കുഞ്ഞമ്പുനായരും അബൂബക്കറും ഉള്‍പ്പെടെയുള്ള പോരാളികള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കഴുമരമേറിയവരാണ്. ഇങ്ങനെയുള്ള നിരവധി പോരാട്ടങ്ങളിലൂടെ സമരങ്ങളിലൂടെ രക്തസാക്ഷിത്വത്തിലൂടെ സഹനത്തിലൂടെ നേടിയ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നുള്ളതാണ് ഇന്ത്യന്‍ ജനതയുടെ വര്‍ത്തമാന ചുമതല.

സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി ഒരിക്കലും വരാതിരിക്കുകയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച് മാപ്പെഴുതി കല്‍ത്തുറങ്കില്‍ നിന്ന് രക്ഷപ്പെട്ട സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച വഞ്ചനയും രാജ്യം കണ്ടതാണ്. സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുന്നതിന് വേണ്ടി ബ്രിട്ടീഷുകാരുമായി ചേര്‍ന്നുപോയ വിഭാഗങ്ങള്‍ ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്ന സന്ദര്‍ഭത്തില്‍ സ്വാഭാവികമായും മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും എല്ലാം എതിരായി ശക്തിയായ കടന്നാക്രമണമാണ് രാജ്യത്തു നടത്തിക്കൊണ്ടിരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

 

Content Highlights:
CPM State Secretary MV Govindan clarified the party’s stance on singing only the first two stanzas of Vande Mataram to uphold secular principles. Speaking on Independence Day, he highlighted the historic sacrifices of freedom fighters while criticizing current political attacks on democracy.

 

Latest