Connect with us

Kerala

എം വി ഗോവിന്ദന്‍ പോളിറ്റ് ബ്യൂറോയില്‍

അന്തരിച്ച കോടിയേരി ബാലകൃഷ്ണന് പകരമാണ് ഗോവിന്ദന്‍ പി ബിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Published

|

Last Updated

ന്യൂഡല്‍ഹി | സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇനി പോളിറ്റ് ബ്യൂറോ അംഗം. ഇന്ന് നടന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് എം വി ഗോവിന്ദന്റെ പേര് നിര്‍ദേശിച്ചത്. അന്തരിച്ച കോടിയേരി ബാലകൃഷ്ണന് പകരമാണ് ഗോവിന്ദന്‍ പി ബിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

പി ബി അംഗമാക്കിയതിലൂടെ വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ പ്രതികരിച്ചു. പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലും പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിലും ഏല്‍പ്പിച്ച ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest