Connect with us

Malappuram

കമ്മ്യൂണിസത്തിനെതിരെ മുസ്ലിംകൾക്ക് ജാഗ്രത വേണം; പ്രമേയം പാസ്സാക്കി ഇ കെ വിഭാഗം

കഴിഞ്ഞ ദിവസത്തെ മലപ്പുറം ജില്ലാ സമ്മേളനത്തിലാണ് പ്രമേയം പാസ്സാക്കിയത്.

Published

|

Last Updated

മലപ്പുറം | കമ്മ്യൂണിസത്തെ മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്ന പ്രമേയം പാസ്സാക്കി ഇ കെ വിഭാഗം സമസ്ത. കഴിഞ്ഞ ദിവസത്തെ മലപ്പുറം ജില്ലാ സമ്മേളനത്തിലാണ് പ്രമേയം പാസ്സാക്കിയത്. ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ നിഷേധിച്ചും നിസ്സാരവൽക്കരിച്ചും താത്വികാദ്ധ്യാപനം നൽകുന്ന കമ്യൂണിസമടക്കമുള്ള മതനിരാസ ചിന്തകകളെയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നും സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് മത നിഷേധം കൂടിയേറുന്ന പ്രവണതകളിലെ പങ്കാളിത്തം അപകടകരമാണെന്ന് സമുദായം തിരിച്ചറിയണമെന്നും ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നുവെന്നായിരുന്നു പ്രമേയം.

Latest