Connect with us

National

മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുമെന്ന് സുപ്രീം കോടതി

മേല്‍നോട്ട സമിതിയുടെ അധികാരങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് കേരളവും തമിഴ്‌നാടും സംയുക്ത യോഗം ചേരണമെന്ന് കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുമെന്ന് സുപ്രീം കോടതി. ഇതുസംബന്ധിച്ച ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ കേരളത്തിനും തമിഴ്‌നാടിനും ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശം നല്‍കി.

മുല്ലപ്പെരിയാര്‍ അണകെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി. നിലവില്‍ മേല്‍നോട്ട സമിതിക്ക് കാര്യമായ അധികാരമില്ലെന്ന് കേരളവും തമിഴ്‌നാടും സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു.

മേല്‍നോട്ട സമിതിയുടെ അധികാരങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് കേരളവും തമിഴ്‌നാടും സംയുക്ത യോഗം ചേരണമെന്ന് കോടതി ആവശ്യപ്പെട്ടു. യോഗത്തിന്റെ മിനുട്‌സ് ചൊവ്വാഴ്ച ഹാജരാക്കാനും നിര്‍ദേശം നല്‍കി.

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന് കോടതി വ്യക്തമാക്കി. പുതിയ അണക്കെട്ട് സംബന്ധിച്ച തീരുമാനം മേല്‍നോട്ട സമിതി എടുക്കട്ടെയെന്നും കോടതി പറഞ്ഞു.

---- facebook comment plugin here -----

Latest