mullaperiyar dam case
മുല്ലപ്പെരിയാര്‍: സുപ്രീം കോടതിയിലെ അന്തിമവാദം ഇന്ന് മുതല്‍
ജസ്റ്റിസ് എം എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക
ന്യൂഡല്‍ഹി | മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട കേരളവും തമിഴ്‌നാടുമടക്കം സമര്‍പ്പിച്ച വിവിധ ഹരജികളില്‍ സുപ്രീം കോടതിയില്‍ ഇന്ന് അന്തിമ വാദം ആരംഭിക്കും. അണക്കെട്ടിന്റെ സുരക്ഷ രാജ്യാന്തര വിദഗ്ധര്‍ അടങ്ങുന്ന സംഘം പരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇന്ന് സത്യവാങ്മൂലത്തിലൂടെ മറുപടി നല്‍കും.
അണക്കെട്ടുകളുടെ പരിശോധനക്കായി 2018ല്‍ തയ്യാറാക്കിയ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം വിദഗ്ധ പരിശോധന എന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ അണക്കെട്ട് ആവശ്യമാണെന്ന നിലപാടും കേരളം ആവര്‍ത്തിക്കും.
എന്നാല്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്തേണ്ടതില്ലെന്ന നിലപാടിലാണ് തമിഴ്‌നാട്. ബേബി ഡാമുകള്‍ സ്ഥാപിച്ചാല്‍ മതിയെന്ന നിലപാടാണ് തമിഴ്‌നാടിന. കാലപ്പഴക്കം പരിഗണിച്ച് അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്താമെന്ന് കേന്ദ്ര ജലകമ്മീഷനും കോടതിയെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് എം എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.



