Connect with us

Business

മുകേഷ് അംബാനി ഇനി ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍

അദാനിയെ പിറകിലാക്കിയാണ് ഫോര്‍ബ്സിന്റെ തത്സമയ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ ഇടം പിടിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി മുകേഷ് അംബാനി. അദാനിയെ പിറകിലാക്കിയാണ് ഫോര്‍ബ്സിന്റെ തത്സമയ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ ഇടം പിടിച്ചത്.

മുന്‍പ് 84.4 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഗൗതം അദാനി ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്തായിരുന്നു. പിന്നീട് വന്‍ കുതിപ്പോടെ എല്‍വിഎംഎച്ച് സിഇഒ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെയും ടെസ്ല സിഇഒ എലോണ്‍ മസ്‌കിനെയും പിന്നിലാക്കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ 121 ബില്യണ്‍ ഡോളറിന്റെ ആസ്തിയോടെ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഓഹരി വിലയിലെ തട്ടിപ്പ് ആരോപിച്ച് യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് വന്നതോടുകൂടി അദാനി ഓഹരികള്‍ വിപണിയില്‍ നിന്ന് ഇടിഞ്ഞു.

 

 

 

---- facebook comment plugin here -----

Latest