Connect with us

Saudi Arabia

റമസാനിലെ ആദ്യ പത്തില്‍ പ്രവാചക നഗരിയിലെത്തിയത് 10 ദശലക്ഷത്തിലധികം പേര്‍

തിരക്ക് കണക്കിലെടുത്ത് മസ്ജിദുന്നബവിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Published

|

Last Updated

മദീന | വിശുദ്ധ റമസാനിലെ ആദ്യ 10 ദിനങ്ങളില്‍ 10 ദശലക്ഷത്തിലധികം പേര്‍ പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവി സന്ദര്‍ശിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തിരക്ക് കണക്കിലെടുത്ത് മസ്ജിദുന്നബവിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ആരോഗ്യ സുരക്ഷക്ക് മുന്‍തൂക്കം നല്‍കി പള്ളിയും പരിസരവും അണുവിമുക്തമാക്കുന്നതിനായി പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നതായി ഹറം കാര്യ മന്ത്രാലയം അറിയിച്ചു.

റമസാന്റെ മൂന്നാമത്തെ പത്തില്‍ ഇഹ്തികാഫ് ആരംഭിക്കുന്നതോടെ ഇരു ഹറമുകളിലേക്കുമുള്ള തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കും.

 

Latest