Connect with us

National

മോദിയുടെ സന്ദര്‍ശനം: തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം

കോണ്‍ഗ്രസിന്റേയും വിവിധ ദ്രാവിഡ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പ്രതിഷേധം.

Published

|

Last Updated

ചെന്നൈ| പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. കോണ്‍ഗ്രസിന്റേയും വിവിധ ദ്രാവിഡ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പ്രതിഷേധം. ഗോ ബാക്ക് മോദി ഹാഷ്ടാഗില്‍ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാകുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയതിനെതിരെയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. കോണ്‍ഗ്രസ് ഒഴികെ മറ്റ് ഭരണമുന്നണി കക്ഷികളാരും പ്രത്യക്ഷ പ്രതിഷേധത്തിനില്ല.

മൂന്ന് മണിക്കാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്തുക. ചെന്നൈ വിമാനത്താവളത്തിലെ നവീകരിച്ച ടെര്‍മിനല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

വള്ളുവര്‍ കോട്ടം കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. കറുത്ത വസ്ത്രം ധരിച്ചും കരിങ്കൊടിയേന്തിയുമാണ് പ്രതിഷേധക്കാരെത്തിയിരിക്കുന്നത്. ഡിഎംകെയുടെ മാതൃ സംഘടനയായ ദ്രാവിഡര്‍ കഴകത്തിന്റെ പ്രതിഷേധമുണ്ട്. മോദിയെ തമിഴ്‌നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

 

 

 

Latest