Connect with us

Kerala

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റര്‍ ഓഫീസില്‍ മരിച്ച നിലയില്‍

പഴയ ഫയലുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ നിന്നും ദുര്‍ഗന്ധമനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്

Published

|

Last Updated

കൊച്ചി  \ കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് ആലുവ മുപ്പത്തടം സ്വദേശി കെ ജി ഉണ്ണികൃഷ്ണനെ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ പതിനാറിനാണ് ഉണ്ണികൃഷ്ണനെ കാണാതായത്. ജോലിയില്‍ പ്രവേശിച്ചശേഷം 11 മണിയോടെ കാണാതാവുകയായിരുന്നു.

ആലുവ മുഖ്യ തപാല്‍ ഓഫീസിലെ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററായിരുന്നു. പഴയ ഫയലുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ നിന്നും ദുര്‍ഗന്ധമനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. സ്ഥലത്ത് പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്.

---- facebook comment plugin here -----

Latest