Connect with us

Ongoing News

വാക്‌സിന്‍ നയ രൂപീകരണം സര്‍ക്കാരിന്റെ പരിഗണനയിലെന്ന് മന്ത്രി വീണാ ജോര്‍ജ്

വാക്‌സിനേഷന് എതിരെ നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ ആരോഗ്യമേഖലയിലുള്ള മുന്നേറ്റം തടയുന്നത് ലക്ഷ്യം വച്ചാണ്

Published

|

Last Updated

പത്തനംതിട്ട | വാക്‌സിന്‍ നയരൂപീകരണം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇത് സംബന്ധിച്ച് നടത്തിയ പഠനറിപ്പോര്‍ട്ടുകള്‍ ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

വാക്‌സിനേഷന് എതിരെ നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ ആരോഗ്യമേഖലയിലുള്ള മുന്നേറ്റം തടയുന്നത് ലക്ഷ്യം വച്ചാണ്. ഇത്തരം തെറ്റായ വിവരങ്ങള്‍ ആരോഗ്യ മേഖലയെ തന്നെ പിന്നോട്ട് നയിക്കാന്‍ കാരണമാകും. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 30 വയസിനു മേലെയുള്ള എല്ലാവര്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

ഇതിന്റെ ഭാഗമായി ആശാപ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനം നടത്തി ശൈലീ ആപ്പ് വഴി വിവരശേഖരണം നടത്തിവരുന്നു. കേരളത്തിന്റെ ആരോഗ്യമേഖല ഒന്നാമതായി തുടരുന്നത് ആരോഗ്യപ്രവര്‍ത്തകരുടെ കരുത്തുറ്റ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും മന്ത്രി പറഞ്ഞു.