Connect with us

Kerala

മോന്‍സന്‍ മാവുങ്കലുമായി തനിക്കോ ഓഫീസിനോ ബന്ധമില്ലെന്ന് മന്ത്രി അഹ്മദ് ദേവർകോവിൽ

സ്വാഭാവികമായും സന്ദര്‍ശനത്തിന് എത്തുന്നവര്‍ ഫോട്ടോ എടുക്കാറുണ്ട്. അത്തരമൊരു ഫോട്ടോയാണ് ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത്.

Published

|

Last Updated

തിരുവനന്തപുരം | പുരാവസ്തു തട്ടിപ്പുകേസില്‍ കുറ്റാരോപിതനായ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെടുത്തി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയും ചിത്രവും തെറ്റിദ്ധാരണയ്ക്ക് ഇടം നല്‍കുന്നതാണെന്നും തനിക്കും ഓഫീസിനും ഈ വ്യക്തിയുമായി ഒരു വിധത്തിലുള്ള ബന്ധവുമില്ലെന്നും തുറമുഖ- പുരാവസ്തു, മ്യൂസിയം മന്ത്രി അഹ്മദ് ദേവർകോവിൽ അറിയിച്ചു.

പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ ഓഫീസ് സന്ദര്‍ശിച്ചിരുന്നു. പ്രസ്തുത സംഘത്തില്‍ ഇയാളും ഉണ്ടായിരുന്നു. സ്വാഭാവികമായും സന്ദര്‍ശനത്തിന് എത്തുന്നവര്‍ ഫോട്ടോ എടുക്കാറുണ്ട്. അത്തരമൊരു ഫോട്ടോയാണ് ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത്. സര്‍ക്കാറിന്റെ ശക്തമായ ഇടപെടലുകള്‍ കൊണ്ടാണ് തട്ടിപ്പ് പുറത്തായത്.

പഴുതടച്ച അന്വേഷണത്തിലൂടെ തട്ടിപ്പിന്റെ മുഴുവന്‍ വിശദാംശങ്ങളും പുറത്തുകൊണ്ടുവരികയും രഹസ്യവും പരസ്യവുമായി പ്രതിക്ക് സഹായം ചെയ്ത എല്ലാവര്‍ക്കും നിയമപരമായ പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആഭ്യന്തര വകുപ്പ് ഇതിനകം തന്നെ പഴുതടച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Latest