Business
എന്‍ കെ പ്രേംലാല്‍ ഐഡിഎ ദക്ഷിണമേഖല വൈസ് ചെയര്‍മാന്‍
ദക്ഷിണമേഖലയിലെ ഐഡിഎ അംഗങ്ങള്‍ പങ്കെടുത്ത തിരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി വിജയിച്ചത്.
കോഴിക്കോട്|മലബാര്‍ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്‍ (മില്‍മ) മാനേജിങ് ഡയറക്ടര്‍ എന്‍ കെ പ്രേംലാലിനെ ഇന്ത്യന്‍ ഡയറി അസോസിയേഷന്‍ (ഐഡിഎ) ദക്ഷിണ മേഖല വൈസ് ചെയര്‍മാനായി തിരഞ്ഞെടുത്തു. ദക്ഷിണമേഖലയിലെ ഐഡിഎ അംഗങ്ങള്‍ പങ്കെടുത്ത തിരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി വിജയിച്ചത്. 1948ല്‍ സ്ഥാപിതമായ ഇന്ത്യന്‍ ഡയറി അസോസിയേഷന്‍ രാജ്യത്തെ ക്ഷീരമേഖലയിലെ പ്രമുഖ ദേശീയസംഘടനയാണ്.
ക്ഷീരസഹകരണസ്ഥാപനങ്ങള്‍, ക്ഷീര വ്യവസായം, ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാങ്കേതികവിദഗ്ധര്‍ തുടങ്ങിയവരെ ഒരുമിപ്പിച്ച് ക്ഷീരമേഖലയുടെ സാങ്കേതികവും ശാസ്ത്രീയവുമായ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്ത്യന്‍ ഡയറി അസോസിയേഷന്‍.
കേരളത്തിലെ ക്ഷീരസഹകരണമേഖലയ്ക്കും ക്ഷീരവ്യവസായരംഗത്തിനും ദേശീയതലത്തില്‍ കൂടുതല്‍ ശക്തമായ പ്രാതിനിധ്യം ലഭിക്കുന്നതാണ് ശ്രീ എന്‍ കെ. പ്രേംലാലിന്റെ വിജയം. ക്ഷീരസഹകരണമേഖലയില്‍ 37 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള അദ്ദേഹം ഡയറി ടെക്‌നോളജയിലും മാനേജ്‌മെന്റിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.
പാല്‍ സംസ്‌കരണം, ഗുണനിലവാര നിയന്ത്രണം, ഭരണനിര്‍വഹണം, സഹകരണനിയമം, ക്ഷീര വ്യവസായ വികസനം തുടങ്ങിയ മേഖലകളില്‍ ദീര്‍ഘകാല അനുഭവസമ്പത്തുള്ള അദ്ദേഹം നിലവില്‍ മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ മാനേജിങ് ഡയറക്ടറാണ്.
Content Highlights:
Milma Malabar MD NK Premlal has been elected as the Vice Chairman of the Indian Dairy Association (South Zone) with a huge majority. Having 37+ years of experience in the dairy sector, his election brings strong representation for Kerala’s dairy industry at the national level.


