Connect with us

Kerala

'കുട്ടിസഖാവ്' ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി മെറ്റ; 'ഇൻസ്റ്റഗ്രാം വീഡിയോ അല്ലേ മാറ്റാനാകൂ, നെഞ്ചിലുണ്ട് ചെങ്കൊടി'യെന്ന് കുട്ടികൾ

ബാലസംഘം പ്രവർത്തകരെയും കുട്ടികൾ നിർമ്മിച്ച പാർട്ടി ഓഫീസും പരിചയപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് അക്കൗണ്ടിനെതിരെ മെറ്റയുടെ നടപടി ഉണ്ടായിരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | രാഷ്ട്രീയ വർത്തമാനം പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ വൈറൽ താരം മുഹമ്മദ് സിയാന്റെ കുട്ടിസഖാവ് എന്ന ഇൻസ്റ്റഗ്രാം (Instagram) അക്കൗണ്ട് പൂട്ടി ടെക് കമ്പനിയായ മെറ്റ (Meta). ബാലസംഘം പ്രവർത്തകരെയും കുട്ടികൾ നിർമ്മിച്ച പാർട്ടി ഓഫീസും പരിചയപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് അക്കൗണ്ടിനെതിരെ മെറ്റയുടെ നടപടി ഉണ്ടായിരിക്കുന്നത്.

ബാലസംഘം പ്രവർത്തകരെയും കുട്ടികൾ സ്വയം നിർമ്മിച്ച പാർട്ടി ഓഫീസും പരിചയപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ച് കേവലം 24 മണിക്കൂറിനുള്ളിൽ 20 ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചിരുന്നു. വീഡിയോക്ക് താഴെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പ്രമുഖരും കമന്റ് ചെയ്തിരുന്നു.

രാവിലെ ഇൻസ്റ്റഗ്രാം നോക്കുമ്പോഴാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ട വിവരം സിയാനും വീട്ടുകാരും അറിയുന്നത്. വയലേഷൻ വരുന്ന യാതൊരു ഉള്ളടക്കവും പങ്കുവെച്ചിട്ടില്ലെന്ന് സിയാന്റെ പിതാവും രക്ഷിതാക്കളും വ്യക്തമാക്കുന്നു. മുതിർന്നവരുടെ മേൽനോട്ടത്തിലാണ് അക്കൗണ്ട് പ്രവർത്തിച്ചിരുന്നത്. അക്കൗണ്ട് തിരികെ ലഭിക്കുന്നതിനായി സിയാന്റെ രക്ഷിതാക്കൾ മെറ്റയിൽ അപ്പീൽ നൽകിയിട്ടുണ്ട്.

മെറ്റയുടെ നടപടിയെ തുടർന്ന് പുതിയ പ്രതിഷേധ വീഡിയോയുമായി കുട്ടികൾ രംഗത്തെത്തി. ഇൻസ്റ്റഗ്രാമിലെ വീഡിയോ അല്ലേ മാറ്റാൻ കഴിയൂ, ഞങ്ങളുടെ നെഞ്ചിലുള്ള ചെങ്കൊടി മാറ്റാൻ ആർക്കും കഴിയില്ലെന്ന് പ്രതികരിച്ചാണ് കുട്ടികൾ പ്രതിഷേധം അറിയിച്ചത്. രാഷ്ട്രീയ സാംസ്കാരിക നേതാക്കളും സോഷ്യൽ മീഡിയ ഉപയോക്താക്കളും മെറ്റയുടെ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Content Highlights:
Meta has blocked the viral Instagram account ‘Kuttisakhavu’ operated by Mohammed Siyan and friends. The action followed a viral video showcasing a makeshift party office and Balasangham members, which garnered over 2 million views. Chief Minister Pinarayi Vijayan had commented on the post. Siyan’s parents have appealed the decision with Meta, while the children released a video expressing their strong protest.

Latest