Connect with us

Mattanur masjid Construction Scam

മട്ടന്നൂര്‍ പള്ളി നിര്‍മാണ അഴിമതി: മുസ്‍ലിം ലീഗ് നേതാവ് അബ്ദുര്‍റഹ്മാന്‍ കല്ലായി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

മൂന്ന് കോടി ചെലവായ നിര്‍മാണത്തിന് പത്ത് കോടി രൂപ കണക്കില്‍ കാണിച്ചെന്നാണ് പരാതി

Published

|

Last Updated

കണ്ണൂര്‍ ‌ | വഖഫ് തട്ടിപ്പ് കേസിൽ ലീഗ് – കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി ഉൾപ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്. ലീഗ് നേതാവ് യു മഹറൂഫ്, കോൺഗ്രസ് നേതാവ് എംസി കുഞ്ഞമ്മദ് എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേർ.

മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്ന കേസില്‍ അബ്ദുർറഹ്മാൻ കല്ലായിയെ അന്വേഷണ സംഘം ഇന്ന് ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. മറ്റു രണ്ടുപേരെയും ഇതോടാെപ്പം ചോദ്യം ചെയ്തു. സി ഐ ഓഫീസിലേക്ക് വിളിച്ചുവരുത്തി മട്ടന്നൂര്‍ സി ഐ എം കൃഷ്ണന്റേ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾക്ക് നേരത്തെ മുൻകൂർജാമ്യം ലഭിച്ച സാഹചര്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരിക്കുകയാണ്.

വഖ്ഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ നടത്തിയ നിര്‍മാണ പ്രവൃത്തിയില്‍ കോടികളുടെ വെട്ടിപ്പ് നടന്നതായാണ് പരാതി. മൂന്ന് കോടി ചെലവായ നിര്‍മാണത്തിന് പത്ത് കോടിരൂപയോളമാണ് കണക്കില്‍ കാണിച്ചതെന്ന് പരാതിയില്‍ പറയുന്നു. കണക്കില്‍ കാണിച്ച തുകക്ക് ബില്ലുകളോ വൗച്ചറുകളോ ഇല്ല. കെട്ടിടങ്ങള്‍ വാടക്ക്ക് നല്‍കിയതിലും വെട്ടിപ്പ് നടന്നുവെന്ന് ആരോപണമുണ്ട്. ജമാഅത്ത് കമ്മറ്റി ജനറല്‍ ബോഡി അംഗം മട്ടന്നൂര്‍ നിടുവോട്ടുംകുന്നിലെ എം പി ശമീറാണ് പരാതി നല്‍കിയത്.

Latest