From the print
പതാകയുയർന്നു; അന്താരാഷ്ട്ര മീലാദ് സമ്മേളനാരവങ്ങൾക്ക് തുടക്കം
ശനിയാഴ്ച നടക്കുന്ന സമ്മേളന ചടങ്ങുകൾക്കു മുന്നോടിയായി ഇന്ന് മുതൽ വിവിധ വൈജ്ഞാനിക പരിപാടികളും ചർച്ചകളും മത്സരങ്ങളും ആരംഭിക്കും
കോഴിക്കോട് | തിരുനബിയുടെ 1501ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മർകസിന്റെ നേതൃത്വത്തിൽ കോഴിക്കോട്ട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ വിളംബരമായി നഗരിയിൽ പതാകയുയർന്നു. ശനിയാഴ്ച നടക്കുന്ന സമ്മേളന ചടങ്ങുകൾക്കു മുന്നോടിയായി ഇന്ന് മുതൽ വിവിധ വൈജ്ഞാനിക പരിപാടികളും ചർച്ചകളും മത്സരങ്ങളും ആരംഭിക്കും.
സ്വപ്‌ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ പണ്ഡിതരും സാമൂഹിക- സാംസ്‌കാരിക നായകരും ദേശീയ നേതാക്കളുമാണ് അതിഥികൾ. ലോക പ്രശസ്ത പ്രകീർത്തന സംഘങ്ങളുടെ നബികീർത്തന സദസ്സും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണവും സമ്മേളനത്തിന്റെ പ്രധാന ആകർഷണമാണ്. സമ്മേളനത്തിനു മുന്നോടിയായി ഇന്ന് വൈകിട്ട് കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മഹബ്ബ റിട്രീറ്റ്, നാളെ ഉച്ചക്ക് 2:30ന് കെ പി കേശവമേനോൻ ഹാളിൽ അക്കാദമിക് സെമിനാർ, വ്യാഴാഴ്ച സീറ ക്വിസ്, സിയാറത്ത് തുടങ്ങിയ പരിപാടികളും നടക്കും.
ഇന്നലെ വൈകിട്ട് ട്രേഡ് സെന്ററിൽ നടന്ന പതാകയുയർത്തലിന് സ്വാഗതസംഘം ചെയർമാൻ സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകി. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, സയ്യിദ് സ്വാലിഹ് ശിഹാബ് കുറ്റിച്ചിറ, സയ്യിദ് മുഹമ്മദ് ബാഫഖി, സയ്യിദ് മുല്ലക്കോയ തങ്ങൾ, ഹാമിദലി സഖാഫി പാലാഴി, വി എം അബ്ദുർറശീദ് സഖാഫി, അബ്ദുല്ല കരുവൻപൊയിൽ, അക്ബർ ബാദുഷ സഖാഫി, ഉനൈസ് മുഹമ്മദ്, കെ കെ ശമീം സംബന്ധിച്ചു.
Content Highlights: The flag was hoisted at Calicut Trade Center for the Markaz International Milad Conference celebrating the 1501st anniversary of Prophet Muhammad. Syed Shihabuddin Ahdal Muthanur led the ceremony in Kozhikode. Grand Mufti Kanthapuram AP Aboobacker Musliyar will deliver the annual speech on Saturday.




