Kerala
വയോധികന്‍ തോട്ടില്‍ വീണ് മരിച്ചു
തങ്കച്ചനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിങ്കള്‍ രാവിലെ തോട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.
പത്തനംതിട്ട | തോട്ടില്‍ വീണ് വയോധികന്‍ മരിച്ചു. ആനിക്കാട് കിടക്കേക്കര മത്തായിയുടെയും മറിയാമ്മയുടെ മകന്‍ കെ എം മത്തായി (തങ്കച്ചന്‍ -77) ആണ് വീടിന് സമീപത്തുള്ള തോട്ടില്‍ വീണ് മരിച്ചത്. കഴിഞ്ഞ ശനി രാത്രിയോടെയാണ് അപകടം നടന്നത്. തങ്കച്ചനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിങ്കള്‍ രാവിലെ തോട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.
തോടിന് കുറുകെ തടികൊണ്ടു നിര്‍മ്മിച്ച നടപ്പാലത്തിലൂടെ നടന്നുപോകുമ്പോള്‍ കാല്‍വഴുതി തോട്ടില്‍ വീണതിനെത്തുടര്‍ന്ന് തലക്കേറ്റ ക്ഷതം മൂലമാണ് മരണം സംഭവിച്ചത്. കീഴാവായ്പൂര് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കുന്നിരിക്കല്‍ മലങ്കര ബേത്ലഹേം തിരുകുടുംബ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. അവിവാഹിതനാണ്.
Content Highlights: An elderly man named K M Mathai aged 77 died after falling into a stream near his house at Anikkad in Pathanamthitta district. The accident occurred on Saturday night when he slipped off a wooden footbridge and sustained a fatal head injury. Keezhvaipur Police reached the spot and initiated necessary procedures after his body was recovered on Monday morning.



