Connect with us

Kozhikode

കുടുംബാരോഗ്യ കേന്ദ്രത്തിന് പേപ്പര്‍ കവറുകള്‍ നിര്‍മിച്ചു നല്‍കി മര്‍കസ് ഗേള്‍സ് സ്‌കൂള്‍

ഉപയോഗം കഴിഞ്ഞ പേപ്പറുകളും പരീക്ഷാ ചോദ്യപേപ്പര്‍ കവറുകളും ന്യൂസ് പ്രിന്റുകളും ഉപയോഗിച്ച് നിര്‍മിച്ച 1,500 മെഡിസിനല്‍ കവറുകളാണ് കുന്ദമംഗലം ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് നല്‍കിയത്.

Published

|

Last Updated

മര്‍കസ് ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച മെഡിസിനല്‍ കവറുകള്‍ കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം അധികൃതര്‍ക്ക് കൈമാറുന്നു.

കാരന്തൂര്‍ | രോഗികള്‍ക്ക് മരുന്നുകള്‍ നല്‍കാന്‍ പരിസ്ഥിതി സൗഹൃദ പേപ്പര്‍ കവറുകള്‍ നിര്‍മിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിന് നല്‍കി കാരന്തൂര്‍ മകസ് ഗേള്‍സ് ഹൈസ്‌കൂള്‍ ജെ ആര്‍ സി കാഡറ്റുകള്‍. ഉപയോഗം കഴിഞ്ഞ പേപ്പറുകളും പരീക്ഷാ ചോദ്യപേപ്പര്‍ കവറുകളും ന്യൂസ് പ്രിന്റുകളും ഉപയോഗിച്ച് നിര്‍മിച്ച 1,500 മെഡിസിനല്‍ കവറുകള്‍ കുന്ദമംഗലം ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് നല്‍കിയാണ് വിദ്യാര്‍ഥികള്‍ സാമൂഹിക സേവന രംഗത്ത് മാതൃകയായത്. മെഡിക്കല്‍ ഓഫീസര്‍ ഡോ. വി അര്‍ച്ചന കവറുകള്‍ ഏറ്റുവാങ്ങി.

സ്‌കൂളിന്റെ ജനകീയ പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവര്‍ത്തനം നടത്തിയത്. പോസ്റ്റല്‍ കവറുകള്‍ നിര്‍മിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിലേക്കും ജില്ല, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്കും വിദ്യാര്‍ഥികള്‍ ഇതിനകം നല്‍കിയിട്ടുണ്ട്. പ്രധാനാധ്യാപകന്‍ നിയാസ് ചോലയാണ് കവര്‍ നിര്‍മാണം പരിശീലിപ്പിച്ചത്.

പ്രവര്‍ത്തനങ്ങള്‍ക്ക് ജെ ആര്‍ സി കണ്‍വീനര്‍ കെ ഷബീന നേതൃത്വം നല്‍കി. സമര്‍പ്പണ ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ജി സജീഷ്, ഡോ. അശ്വിന്‍ ശ്രീവാസ്, ഐ എ സാജിത, പ്രധാനാധ്യാപകന്‍ നിയാസ് ചോല, കെ ഷബീന സംബന്ധിച്ചു.

Content Highlights:
Markaz Girls School students produced and donated paper covers to the local Family Health Centre as part of an eco-friendly community initiative. The effort aims to promote environmental awareness and reduce plastic usage in public healthcare facilities. Local health officials appreciated the students for their exemplary social commitment.

 

 

---- facebook comment plugin here -----

Latest