National
നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു
സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെ കാപ്പിത്തോട്ടത്തില്‍വെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.

നീലഗിരി | തമിഴ്‌നാട് നീലഗിരി പന്തല്ലൂരിനടുത്ത് കാട്ടാനയാക്രമണത്തില്‍ കര്‍ഷകനായ മലയാളി കൊല്ലപ്പെട്ടു. ചന്തക്കുന്ന് സ്വദേശി ജോയ്(60) ആണ് മരിച്ചത്. സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെ കാപ്പിത്തോട്ടത്തില്‍വെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. വീടിന് 100 മീറ്റര്‍ അകലെ വച്ചാണ് ജോയിയെ കാട്ടാന ആക്രമിച്ചത്. ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. മൃതദേഹം പന്തലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് വൈകിട്ട് കാട്ടാന റോഡിലിറങ്ങിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടാനയെ ഓടിക്കുന്ന നടപടിയിലേക്ക് കടന്നിരുന്നു. എന്നാല്‍ കാട്ടാന തന്റെ വീടിനടുത്തുള്ള വിവരം ജോയി അറിഞ്ഞിരുന്നില്ല.
---- facebook comment plugin here -----