Connect with us

Kollam

സഊദിയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം അഞ്ചല്‍ കരുകോണ്‍ കുറവന്തേരി ഷീല വിലാസത്തില്‍ സുധീഷിനെ (25) യാണ് കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

ദമാം | സഊദിയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ കരുകോണ്‍ കുറവന്തേരി ഷീല വിലാസത്തില്‍ സുധീഷിനെ (25) യാണ് കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന യുവാവ് അവധിക്ക് നാട്ടിലേക്ക് പോകുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. സഹപ്രവര്‍ത്തകര്‍ ജോലി കഴിഞ്ഞ് മുറിയില്‍ മടങ്ങിയെത്തിയപ്പോള്‍ സുധീഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിതാവ്: ഷിബു.

പോലീസ് എത്തി മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

 

---- facebook comment plugin here -----

Latest