Connect with us

Kerala

മലപ്പുറം എംസിടി ലോ കോളജില്‍ അടിസ്ഥാന സൗകര്യമൊരുക്കാത്തത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥി നേതാവിനെ പുറത്താക്കി; പ്രതിഷേധം

കെ എസ് യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റോഷനെയാണ് പുറത്താക്കിയത്.

Published

|

Last Updated

മലപ്പുറം| മലപ്പുറം എംസിടി ലോ കോളജില്‍ വിദ്യാര്‍ത്ഥി നേതാവിനെ പുറത്താക്കിയെന്ന് ആരോപണം. കോളജിലെ സൗകര്യങ്ങളുടെ കുറവ് ചൂണ്ടിക്കാണിച്ചതിന്റെ പേരിലാണ് നടപടിയെന്നാണ് ആരോപണം. കെ എസ് യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റോഷനെയാണ് പുറത്താക്കിയത്.

പ്രിന്‍സിപ്പലിനോട് കയര്‍ത്തു സംസാരിച്ചെന്നാരോപിച്ചാണ് എം സി ടി ലോ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി മുഹമ്മദ് റോഷനെ കോളേജ് അധികൃതര്‍ പുറത്താക്കിയത്. നടപടിയില്‍ പ്രതിഷേധിച്ച് മാനേജ്‌മെന്റ് അംഗങ്ങളെ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. വിദ്യാര്‍ത്ഥിക്കെതിരായ നടപടി പിന്‍വലിക്കില്ലെന്നാണ് മാനേജ്‌മെന്റ് അംഗങ്ങളുടെ നിലപാട്. ഇതേത്തുടര്‍ന്ന് മാനേജ്‌മെന്റ് അംഗങ്ങളെ രക്ഷിതാക്കള്‍ തടഞ്ഞു.

കോളജില്‍ അടിസ്ഥാന സൗകര്യമൊരുക്കാത്തത് ചോദ്യം ചെയ്തതിനാണ് മുഹമ്മദ് റോഷനെ പുറത്താക്കിയതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. നിസാര പ്രശ്‌നങ്ങള്‍ക്ക് പോലും കോളജ് അധികൃതര്‍ അമിത ഫൈന്‍ ഈടാക്കുന്നതായും ആക്ഷേപമുണ്ട്. നടപടിക്കെതിരെ മുഹമ്മദ് റോഷന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

അതേസമയം, പ്രിന്‍സിപ്പലിനോട് അപമര്യാദയായി പെരുമാറിയതിനാണ് മുഹമ്മദ് റോഷനെ പുറത്താക്കിയതെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. കോളജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.