Connect with us

First Gear

മള്‍ട്ടി ടെറൈന്‍ ടെക്നോളജിയുമായി മഹീന്ദ്ര ബലേറോ നിയോ വിപണിയിലേക്ക്

10.69 ലക്ഷം രൂപയാണ് പുതിയ വേരിയന്റിന്റെ എക്സ്ഷോറൂം വില.

Published

|

Last Updated

ന്യൂഡല്‍ഹി| മഹീന്ദ്ര, ബലേറോ നിയോ പതിപ്പിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ബലേറോ നിയോ എസ്യുവിയില്‍ പുതിയൊരു മോഡല്‍ കൂടി ചേര്‍ത്തിരിക്കുകയാണ് കമ്പനി. എന്‍10 (ഒ) എന്നാണ് പുതിയ വേരിയന്റ് അറിയപ്പെടുന്നത്. 10.69 ലക്ഷം രൂപയാണ് പുതിയ വേരിയന്റിന്റെ എക്സ്ഷോറൂം വില. ടോപ്പ്-സ്പെക്ക് മോഡല്‍ എന്‍10 നേക്കാള്‍ ഏകദേശം 70,000 രൂപ അധികമാണിതിന്.

ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് വാഹനത്തില്‍ മള്‍ട്ടി ടെറൈന്‍ ടെക്നോളജി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്‍10 (ഒ) വേരിയന്റ് ബലേറോ നിയോ എസ്യുവിയില്‍ മാനുവല്‍ ലോക്ക് ഡിഫറന്‍ഷ്യല്‍ ഫീച്ചര്‍ ഉണ്ടായിരിക്കും. 2021 ബലേറോ നിയോ, നാപോളി ബ്ലാക്ക്, മജസ്റ്റിക് സില്‍വര്‍, ഹൈവേ റെഡ്, പേള്‍ വൈറ്റ്, ഡയമണ്ട് വൈറ്റ്, റോക്കി ബീജ് എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഡയമണ്ട് വൈറ്റിന് പകരം പേള്‍ വൈറ്റ് കളര്‍ ഓപ്ഷനോടെ എന്‍10 (ഒ) വേരിയന്റ് അഞ്ച് ഓപ്ഷനില്‍ മാത്രമേ ലഭ്യമാകുകയുള്ളൂ.

---- facebook comment plugin here -----

Latest