Connect with us

Kerala

കണ്ണൂര്‍ ടൗണ്‍ എസ്ഐക്കെതിരെ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം വിജിന്‍ എംഎല്‍എ

എസ്ഐയും എം വിജിന്‍ എംഎല്‍എയും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് എസ്ഐക്കെതിരെ കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്

Published

|

Last Updated

കണ്ണൂര്‍| കണ്ണൂരില്‍ ടൗണ്‍ പോലീസ് എസ്ഐയും എം വിജിന്‍ എംഎല്‍എയും തമ്മിലുണ്ടായ തര്‍ക്കത്തില്‍ എസ്ഐക്കെതിരെ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം വിജിന്‍ എംഎല്‍എ. നഴ്‌സസ് അസോസിയേഷന്‍ സമരത്തിനിടെയാണ് വാക്കേറ്റം ഉണ്ടായത്. സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സമരം ചെയ്തവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് എസ് ഐ പറഞ്ഞതിലാണ് വാക്കേറ്റമുണ്ടായത്. പിണറായി വിജയന്റെ പോലീസിന് നാണക്കേട് ഉണ്ടാക്കരുതെന്ന് എം വിജിന്‍ എംഎല്‍എ  എസ് ഐയോട് പറഞ്ഞിരുന്നു.

സംഭവത്തില്‍ കെജിഎന്‍എ ഭാരവാഹികള്‍ ഉള്‍പ്പെടെ 100 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. എം വിജിന്‍ എംല്‍എയ്‌ക്കെതിരെ കേസടുത്തിട്ടില്ല. എംഎല്‍എ ഉള്‍പ്പെടെയുള്ളവരോട് പുറത്ത് പോകണമെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുക്കുമെന്നും ഇതിനായി എല്ലാവരുടെയും പേരും വിവരവും രേഖപ്പെടുത്തണമെന്നും എസ്ഐ അറിയിച്ചു.

ഇതേ തുടര്‍ന്ന് വനിത പോലീസ് ഉദ്യോഗസ്ഥ എംഎല്‍എയുടെ പേര് ചോദിച്ചു. എംഎല്‍എ പ്രകോപിതനായതോടെ പേര് ചോദിക്കേണ്ടിടത്ത് പേര് ചോദിക്കുമെന്ന് പറഞ്ഞ് സഹപ്രവര്‍ത്തകയെ പിന്തുണച്ച് എസ്ഐ രംഗത്തെത്തി. തുടര്‍ന്ന് എംഎല്‍എ രോഷാകുലനായി. ഇത് പിണറായി വിജയന്റെ പോലീസ് ആണെന്നും സുരേഷ്ഗോപി സ്‌റ്റൈല്‍ കളിച്ച് സര്‍ക്കാരിനെ മോശമാക്കരുതെന്നും എംഎല്‍എ പറഞ്ഞു.

 

 

 

 

---- facebook comment plugin here -----

Latest