Connect with us

Ongoing News

ലോക കേരള സഭ; അബൂദബിയില്‍ നിന്നും ആറ് പ്രതിനിധികള്‍

യുവകലാസാഹിതിയെ പ്രതിനിധീകരിച്ച് ബാബു വടകര, കേരള സോഷ്യല്‍ സെന്റര്‍ മുന്‍ പ്രസിഡന്റ് ബീരാന്‍ കുട്ടി, ശക്തി തിയേറ്റേഴ്‌സിനെ പ്രതിനിധീകരിച്ച് അഡ്വ.അന്‍സാരി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കൃഷ്ണ കുമാര്‍, മലയാളി സമാജം മുന്‍ പ്രസിഡന്റ് സലിം ചിറക്കല്‍, കേരള സോഷ്യല്‍ സെന്റര്‍ മുന്‍ പ്രസിഡന്റ് പത്മനാഭന്‍ എന്നിവരാണ് പങ്കെടുക്കുന്നത്.

Published

|

Last Updated

അബൂദബി |  അടുത്ത മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയില്‍ അബൂബിയില്‍ നിന്നും ആറ് പ്രതിനിധികള്‍ പങ്കെടുക്കും. യുവകലാസാഹിതിയെ പ്രതിനിധീകരിച്ച് ബാബു വടകര, കേരള സോഷ്യല്‍ സെന്റര്‍ മുന്‍ പ്രസിഡന്റ് ബീരാന്‍ കുട്ടി, ശക്തി തിയേറ്റേഴ്‌സിനെ പ്രതിനിധീകരിച്ച് അഡ്വ.അന്‍സാരി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കൃഷ്ണ കുമാര്‍, മലയാളി സമാജം മുന്‍ പ്രസിഡന്റ് സലിം ചിറക്കല്‍, കേരള സോഷ്യല്‍ സെന്റര്‍ മുന്‍ പ്രസിഡന്റ് പത്മനാഭന്‍ എന്നിവരാണ് പങ്കെടുക്കുന്നത്.

കൊവിഡാനന്തര പ്രവാസത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിന് പ്രവാസികളെ സജ്ജരാക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തിന്റെ സമ്പദ്ഘടനക്ക് നിര്‍ണായക സംഭാവന നല്‍കുന്ന വിഭാഗത്തിന്റെ ശാക്തീകരണം മുഖ്യ പരിഗണന അര്‍ഹിക്കുന്ന വേളയിലാണ് സമ്മേളനം നടക്കുന്നത്. പ്രവാസി കുടിയിറക്കവും നിലവിലുള്ള പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്തിന് എങ്ങനെ കൈകാര്യം ചെയ്യാമെന്നത് ലോക കേരള സഭയില്‍ സവിശേഷ ശ്രദ്ധ നേടും.

 

Latest