Connect with us

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; 17 സീറ്റ്‌ നേടി എല്‍ഡിഎഫിന് നേട്ടം: യുഡിഎഫ് 12, ബിജെപി-0

ഇന്ന് 28 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് 28 തദ്ദേശ വാര്‍ഡുകളിലേക്ക് ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. ഫലം പുറത്ത് വന്ന വാര്‍ഡുകളില്‍ 15 എണ്ണത്തില്‍ എല്‍ഡിഎഫ് വിജയിച്ചു.12 ഇടത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാക്കി.ബിജെപിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല.

വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. നേരത്തെ  എതിരില്ലാതെ ജയിച്ച രണ്ട് വാര്‍ഡുകള്‍ കൂടിയാകുമ്പോള്‍ 30 ല്‍ 17 എണ്ണവും എല്‍ഡിഎഫ് സ്വന്തമാക്കി.ഒരു സീറ്റ് വീതം എസ്ഡിപിഐയും സ്വതന്ത്രനും വിജയിച്ചു.

ഒരു കോര്‍പ്പറേഷന്‍ വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡ്, 22 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു വോട്ടെടുപ്പ്.

---- facebook comment plugin here -----

Latest