Connect with us

iuml flag ban

രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ ലീഗ് കൊടി ഉയര്‍ത്തി; വണ്ടൂരില്‍ സംഘര്‍ഷം

നിരവധി എം എസ് എഫ് കാര്‍ക്ക് കെ എസ് യുക്കാരുടെ മര്‍ദ്ദനമേറ്റു

Published

|

Last Updated

മലപ്പുറം | രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ മുസ്്‌ലിം ലീഗ് കൊടി ഉയര്‍ത്തിയതിന്റെ പേരില്‍ വണ്ടൂരില്‍ സംഘര്‍ഷം. കെ എസ് യു പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ നിരവധി എം എസ് എഫ് കാര്‍ക്കു പരിക്കേറ്റു.

രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടിക്ക് ശേഷമാണു പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പരിപാടികളില്‍ മുസ്ലിം ലീഗ് കൊടി പ്രദര്‍ശിപ്പിക്കുന്നത് കോണ്‍ഗ്രസ് കര്‍ശനമായി വിലക്കിയിരുന്നു. എന്നാല്‍ വയനാട്ടില്‍ മാത്രമാണ് പച്ചക്കൊടി ഒഴിവാക്കാന്‍ ലീഗ് തീരുമാനിച്ച തെന്നും എല്ലാ മണ്ഡലങ്ങളിലും അതു നടപ്പില്ലെന്നും പറഞ്ഞ് ഏതാനും എം എസ് എഫുകാര്‍ ലീഗ് പതാക ഉയര്‍ത്തി. ഇതോടെ പ്രകോപിതരായ ഏതാനും പേര്‍ എം എസ് എഫ് കാരെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

എം എസ് എഫ് പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിക്കാന്‍വേണ്ടി മുസ്ലിം ലീഗ് കൊടി ഉയര്‍ത്തിയത് ഏതാനും കെ എസ് യു പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകമാത്രമാണ് ഉണ്ടായതെന്നും ആരേയും മര്‍ദ്ദിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ ലീഗിന് പരാതിയില്ലെന്നും യു ഡി എഫ് നേതാക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെന്നും നേതാക്കള്‍ അറിയിച്ചു. വയനാടിനു പുറത്തും ലീഗ് കൊടിക്ക് വിലക്ക് ഏര്‍പ്പെടുത്തിയാല്‍ അംഗീകരിക്കില്ലെന്ന നിലപാടിലാണ് എം എസ് എഫ് പ്രവര്‍ത്തകര്‍.

 

 

Latest