National
നീലഗിരിയില്‍ ഉരുള്‍പൊട്ടല്‍; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
മേട്ടുപ്പാളയത്തിനും കൂനൂരിനും ഇടയിലാണ് ഗതാഗതം തടസ്സപ്പെട്ടത്. കല്ലാര്‍- ഹില്‍ഗ്രോവ് റെയില്‍വേ ട്രാക്കിന്റെ ഒരുഭാഗം മണ്ണിനടിയിലായിട്ടുണ്ട്.
ഗൂഡല്ലൂര്‍ | നീലഗിരിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മേട്ടുപ്പാളയത്തിനും കൂനൂരിനും ഇടയിലാണ് ഗതാഗതം തടസ്സപ്പെട്ടത്. കല്ലാര്‍- ഹില്‍ഗ്രോവ് റെയില്‍വേ ട്രാക്കിന്റെ ഒരുഭാഗം മണ്ണിനടിയിലായിട്ടുണ്ട്. ട്രാക്കില്‍ പാറക്കല്ലുകള്‍ പതിച്ചതും ഗതാഗതത്തിന് പ്രതിബന്ധം സൃഷ്ടിച്ചു. ഇന്ന് രാവിലെ 7.10ന് മേട്ടുപ്പാളയത്തു നിന്ന് ഊട്ടിയിലേക്ക് തിരിച്ച ട്രെയിന്‍ കല്ലാറില്‍ നിന്ന് മടങ്ങിപ്പോയി.
ട്രാക്കിലെ തടസ്സം നീക്കി ഉടന്‍ ഗതാഗതം പുനസ്ഥാപിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി പെയ്ത കനത്ത മഴ നീലഗിരിയില്‍ പലയിടത്തും ഉരുള്‍പൊട്ടലിന് ഇടയാക്കിയിട്ടുണ്ട്.







