Connect with us

KUWAITISATION

സ്വദേശിവത്കരണം ശക്തമാക്കാൻ കുവൈത്ത് ഒരുങ്ങുന്നു

പ്രധാനമായും അഡ്മിനിസ്ട്രേറ്റീവ്, സെക്രട്ടറി, ഓഫീസ്, ഡോക്യൂമെന്റെഷൻ സ്വഭാവമുള്ള ജോലികളാണ് സ്വദേശിവത്കരിക്കുക.

Published

|

Last Updated

കുവൈത്ത് സിറ്റി | കൂടുതൽ സ്വദേശിവത്കരണം ലക്ഷ്യമിട്ട് കുവൈത്തിൽ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളിലെ ഓഫീസ് ജോലികൾ സ്വദേശി വത്കരിക്കാൻ ആലോചന. ഇതുമായി ബന്ധപ്പെട്ട് ഇരു മന്ത്രാലയങ്ങളിലും പുതിയ സംവിധാനം ഏർപ്പെടുത്താൻ പാർലിമെന്റ് ആഭ്യന്തര പ്രതിരോധ സമിതി തീരുമാനിച്ചു. പ്രധാനമായും അഡ്മിനിസ്ട്രേറ്റീവ്, സെക്രട്ടറി, ഓഫീസ്, ഡോക്യൂമെന്റെഷൻ സ്വഭാവമുള്ള ജോലികളാണ് സ്വദേശിവത്കരിക്കുക.

ഇത്തരം ജോലികൾക്കായി ഇന്റർ മീഡിയേറ്റ്അല്ലെങ്കിൽ പ്രൈമറി വിദ്യാഭ്യാസമുള്ള സ്വദേശികൾ, ജോലിയിൽ നിന്ന് വിരമിച്ച സിവിലിയന്മാർ, കുവൈത്തിൽ ജനിച്ചവർ, അല്ലെങ്കിൽ 1965ലെ സെൻസസ് പ്രകാരം രാജ്യത്ത് താമസിക്കുന്നവരോആയ ബിദൂനികൾ (പൗരത്വമില്ലാത്തവർ) എന്നിവരെയാണ് പരിഗണിക്കുക.

---- facebook comment plugin here -----

Latest