Connect with us

Kuwait

കുവൈത്ത് നാഷനൽ തർതീൽ പോസ്റ്റർ പ്രകാശനം ചെയ്തു

പേരോട് അബ്ദുർറഹ്മാൻ സഖാഫിയാണ് പ്രകാശനം ചെയ്തത്

Published

|

Last Updated

കുവൈത്ത് സിറ്റി | വിശുദ്ധ ഖുർആൻ പഠനവും പാരായണവും പ്രോത്സാപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സർക്കിൾ ഗ്ലോബലിലെ 12 രാജ്യങ്ങളിൽ നടക്കുന്ന ആറാം എഡിഷൻ തർതീൽ കുവൈത്ത് നാഷനൽ പോസ്റ്റർ പ്രകാശനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുർറഹ്മാൻ സഖാഫി ഐ സി എഫ് നാഷനൽ പ്രസിഡന്റ് അബ്ദുൽ ഹക്കീം ദാരിമിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. അഹ്മദ് കെ മാണിയൂർ, അലവി സഖാഫി തെഞ്ചേരി, അഹ്മദ് സഖാഫി കാവനൂർ, അസീസ് സഖാഫി, അബ്ദുല്ല വടകര, ശിഹാബ് വാണിയന്നൂർ, ഹാരിസ് പുറത്തീൽ, നവാഫ് അഹമ്മദ്, മൂസക്കുട്ടി എന്നിവർ സംബന്ധിച്ചു.

തിലാവത്, ഹിഫ്ള്, ക്വിസ്, സെമിനാർ, രിഹാബുൽ ഖുർആൻ, മുബാഹസ, ഇസ്മുൽ ജലാല എന്നീ ഇനങ്ങളിൽ കിഡ്സ്, ജൂനിയർ, സെക്കണ്ടറി, സിനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി മുപ്പത് വയസ്സ് വരെയുള്ള മത്സരാർഥികളിൽ നിന്ന് യൂനിറ്റ്, സെക്ടർ, സോൺ ഘടകങ്ങളിൽ വിജയിച്ചു വരുന്ന പ്രതിഭകളാണ് നാഷനൽ തർതീലിൽ മാറ്റുരക്കുക.

രജിസ്ട്രേഷനും മറ്റു വിശദ വിവരങ്ങൾക്കും 9981 7163, 6763 7907 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.