Kerala
ഓടിക്കൊണ്ടിരുന്ന മിനിലോറിയില് നിന്ന് ഓക്സിജന് സിലിണ്ടര് തെറിച്ച് വീണ് ബൈക്ക് യാത്രികന് മരിച്ചു
കെ എസ് ഇ ബി ജീവനക്കാരന് തളിപ്പറമ്പ് ചിറക്കല് പുഴാതി സോമേശ്വരീ ക്ഷേത്രത്തിന് സമീപത്തെ ശ്രീജിത്താണ് (48) മരിച്ചത്
കണ്ണൂര് | ഓടിക്കൊണ്ടിരുന്ന മിനിലോറിയില് നിന്ന് ഓക്സിജന് സിലിണ്ടര് തെറിച്ച് വീണ് ബൈക്ക് യാത്രികന് മരിച്ചു. കെ എസ് ഇ ബി ജീവനക്കാരന് തളിപ്പറമ്പ് ചിറക്കല് പുഴാതി സോമേശ്വരീ ക്ഷേത്രത്തിന് സമീപത്തെ ശ്രീജിത്താണ് (48) മരിച്ചത്.
തളിപ്പറമ്പില് നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു ദേശീയപാതയില് സംഭവം. പാപ്പിനിശേരി ചുങ്കത്ത് വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം. ലോറിയില് നിന്ന് ഓക്സിജന് സിലിണ്ടര് തെറിച്ച് വീണു ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികനെ ഇടനെ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ലോറി വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തു.
Content Highlights:
A 48-year-old KSEB employee named Sreejith died after an oxygen cylinder fell from a moving lorry and hit his bike in Pappinisseri, Kannur. The incident occurred on the national highway while he was returning home from work. Valapattanam police took the lorry into custody.



