Kerala
ഓണം ആഘോഷിക്കാം; ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ മാറ്റി
ഓഗസ്റ്റ് 21നായിരുന്നു ഓണാഘോഷവും ഓണാവധിക്കായി സംസ്ഥാനത്തെ സ്‌കൂളുകള്‍ അടയ്ക്കാനും തീരുമാനിച്ചത്.
തിരുവനന്തപുരം| സംസ്ഥാനത്ത് ഓണാഘോഷ ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്ല. ഓഗസ്റ്റ് 21ലെ 8ാം ക്ലാസ് പരീക്ഷ മാറ്റി. ഈ പരീക്ഷ അവധിക്കുശേഷം നടക്കും. പരീക്ഷ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. ഓഗസ്റ്റ് 21നായിരുന്നു ഓണാഘോഷവും അവധിക്കായി സ്‌കൂളുകള്‍ അടയ്ക്കാനും തീരുമാനിച്ചത്.
ഓഗസ്റ്റ് 22 മുതല്‍ 30 വരെയാണ് സര്‍ക്കാര്‍ ഓണാവധി പ്രഖ്യാപിച്ചത്. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകള്‍ ഓഗസ്റ്റ് 13ന് ആരംഭിച്ച് 20ന് കഴിയും. 21നാണ് ഓണാഘോഷം. അന്ന് ഓണാവധിക്കായി സ്‌കൂള്‍ അടയ്ക്കുകയും ചെയ്യും. അവധിക്കുശേഷം ഓഗസ്റ്റ് 31നാണ് സ്‌കൂളുകള്‍ തുറക്കുക. ഇത്തവണ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്‍പത് ദിവസമേ ഓണം അവധി നല്‍കിയിട്ടുള്ളൂ.
Content Highlights:
The Kerala General Education Department has postponed the Class 8 examination scheduled for August 21 due to Onam celebrations in schools. The postponed exam will now be conducted after the Onam vacation. Schools will close for a nine-day Onam holiday from August 22 to 30 and reopen on August 31.


