Connect with us

Malappuram

'തിരു നബി പ്രപഞ്ചത്തിന്റെ വെളിച്ചം' പ്രൗഢമായി കേള മുസ്ലിം ജമാഅത്ത് സെമിനാര്‍

പെരിന്തല്‍മണ്ണ വ്യാപാര ഭവനില്‍ നടന്ന സെമിനാര്‍ നജീബ് കാന്തപുരം എം എല്‍ എ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

പെരിന്തല്‍മണ്ണ | തിരു നബി പ്രപഞ്ചത്തിന്റെ വെളിച്ചമെന്ന സന്ദേശത്തില്‍ കേള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി നടത്തി ച സെമിനാര്‍ പ്രൗഢമായി. പെരിന്തല്‍മണ്ണ വ്യാപാര ഭവനില്‍ നടന്ന സെമിനാര്‍ നജീബ് കാന്തപുരം എം എല്‍ എ ഉദ്ഘാടനം ചെയ്തു.

പ്രവാചക മാതൃകയുടെ നിലനില്‍പിന് വിശ്വാസികളും പൊതു സമൂഹവും ഏറെ ജാഗ്രതയോടെയിരിക്കണമെന്നു അദ്ദേഹം പറഞ്ഞു. ഏത് പ്രതിസന്ധി ഘട്ടത്തിലും മതത്തിലും ദര്‍ശനത്തിലുമൂന്നിയ മാനവീകത ഉയര്‍ത്തിപ്പിടിക്കാന്‍ വിശ്വാസികള്‍ക്കാകണമെന്ന് വിഷയാവതരണം നടത്തിയ സുലൈമാന്‍ സഖാഫി മാളിയേക്കല്‍ ഓര്‍മ്മപ്പെടുത്തി.

വെറുപ്പിന്റെ ശക്തികളെ പ്രതിരോധിക്കാനാകണം. ഇതിന് ചരിത്രബോധത്തോടെയുള്ള പരസ്പര സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും കണ്ണികളെ കൂട്ടി ചേര്‍ക്കാന്‍ നമുക്ക് കഴിയണമെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല ചരിത്രവിഭാഗം തലവന്‍ ഡോ. പി ശിവദാസന്‍ പറഞ്ഞു.

സാമൂഹ്യ ഭദ്രത തകര്‍ക്കുന്ന എല്ലാത്തരം ചിദ്ര ശക്തികളെയും ആശയങ്ങളെയും തിരസ്‌ക്കരിക്കാനുള്ള കൂട്ടായ്മക്ക് ശക്തി പകരാന്‍ ബഹുസ്വര ജീവിതം സാധ്യമാക്കണമെന്നു ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണിയും പറഞ്ഞു.

സയ്യിദ് കെ കെ എസ് തങ്ങള്‍ പ്രാര്‍ഥന നടത്തി. പ്രവാചകനും ബഹുസ്വര സമൂഹവും എന്നതിലാണ് സെമിനാര്‍ നടന്നത്.ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു.അലവിക്കുട്ടി ഫൈസി എടക്കര മോഡറേറ്ററായി.

സിറാജ് പ്രചരണ ക്യാമ്പയിന്‍ ജേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ സയ്യിദ് ഹബീബ് കോയ തങ്ങള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ പി ഷാജി, പി എം മുസ്തഫ കോഡൂര്‍, കെ പി ജമാല്‍ കരുളായി, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, സി കെ യു മൗലവി മോങ്ങം, പി എസ് കെ ദാരിമി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, യൂസ് ഫ് ബാഖവി, ബശീര്‍ പടിക്കല്‍, മുഹമ്മദ് ഹാജി, അലിയാര്‍ കക്കാട് എന്നിവര്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest