Connect with us

aravind kejrival

കസ്റ്റഡിയിലും മുഖ്യമന്ത്രിയുടെ ജോലി തുടര്‍ന്ന് കെജ്രിവാള്‍; നടപടി ചോദ്യം ചെയ്ത് ലഫ്. ഗവര്‍ണര്‍ക്ക് പരാതി

അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ഇ ഡി കസ്റ്റഡിയിലും മുഖ്യമന്ത്രിയുടെ കൃത്യനിര്‍വഹണം തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജലബോര്‍ഡുമായി ബന്ധപ്പെട്ട് കെജ്രിവാള്‍ ഉത്തരവിറ ക്കിയതോടെ, നടപടി ചോദ്യം ചെയ്ത് ലഫ്. ഗവര്‍ണര്‍ക്ക് പരാതി. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.

സുപ്രീം കോടതി അഭിഭാഷകന്‍ വീനീത് ജന്‍ഡാലാണ് പരാതി നല്‍കിയിത്. കസ്റ്റഡിയിലിരിക്കെ ഇത്തരം ഉത്തരവ് ഇറക്കുന്നത് നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ആരോപണം. ഉത്തരവ് വ്യാജമായി കെട്ടിചമച്ചതാണോ എന്നതില്‍ അന്വേഷണം വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

അറസ്റ്റിന് ശേഷം മുഖ്യമന്ത്രിയായി ഭരണം തുടരാന്‍ സാധിക്കുമോ എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് അരവിന്ദ് കെജ്രിവാള്‍ ഉത്തരവിറക്കിയത്. രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ് പുറത്തിറത്തിയത്. ഡല്‍ഹി മന്ത്രി അതിഷിക്ക് ഒരു കുറിപ്പ് അയച്ചാണ് ആദ്യ ഉത്തരവ് കെജ്രിവാള്‍ ഇറക്കിയിരിക്കുന്നത്.

ഇ ഡി കസ്റ്റഡിയില്‍ തുടരുന്ന കെജ്രിവാളിനെയും കെ കവിതയെയും ഒന്നിച്ച് ഇരുത്തി ഇ ഡി ചോദ്യം ചെയ്തു. കെജ്രിവാളിന് പിന്നാലെ പാര്‍ട്ടിയിലെ കൂടുതല്‍ നേതാക്കള്‍ക്ക് ചോദ്യം ചെയ്യലിനായി ഇ ഡി നോട്ടീസ് നല്‍കുമെന്നാണ് വിവരം. ഗോവ, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളുടെ തെരഞ്ഞടുപ്പ് ചുമതലയുള്ള നേതാക്കളേയും ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നാണ് വിവരം.

Latest