Connect with us

wild elephant attack

അതിരപ്പള്ളിയിൽ വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാനയുടെ ആക്രമണം

കാറിലുണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

Published

|

Last Updated

ചാലക്കുടി| അതിരപ്പള്ളിയിൽ വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. റോഡരികിൽ നിന്ന കാട്ടാന കാറിന് നേരെ പാഞ്ഞു വന്നു കാറിൻറെ ബോണറ്റിൽ ഇടിക്കുകയായിരുന്നു. ആനമല റോഡിൽ ആനക്കയം മേഖലയിൽ തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് ആണ് സംഭവം.

കാറിലുണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ആക്രമണമുണ്ടായയുടനെ സഞ്ചാരികൾ കാർ പുറകോട്ടു എടുത്തു. വാൽപ്പാറയിൽ നിന്ന് മലക്കപ്പാറ വഴി എറണാകുളത്തേക്ക് പോകുകയായിരുന്നു സഞ്ചാരികൾ. എറണാകുളം സ്വദേശികളുടെ കാറാണ് ആന ആക്രമിച്ചത്.

Latest