Connect with us

Kerala

കര്‍ണാടക തിരഞ്ഞെടുപ്പ്; തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് മന്ത്രി സജി ചെറിയാന്‍

കോണ്‍ഗ്രസിന് വളരെ ചുരുക്കം സ്ഥലങ്ങളില്‍ മാത്രമാണ് ശക്തി എന്നും അവര്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ മുന്നില്‍ നിന്ന് നയിക്കട്ടെ എന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നും സജി ചെറിയാന്‍.

Published

|

Last Updated

കോഴിക്കോട് | കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് മന്ത്രി സജി ചെറിയാന്‍. കോണ്‍ഗ്രസിന് വളരെ ചുരുക്കം സ്ഥലങ്ങളില്‍ മാത്രമാണ് ശക്തി എന്നും അവര്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ മുന്നില്‍ നിന്ന് നയിക്കട്ടെ എന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ണാടക വിജയത്തിന് പിന്നാലെ കേരളത്തിലെ കോണ്‍ഗ്രസിന് ഹാലിളകിയതായും അവര്‍ സര്‍ക്കാറിനെ ആക്രമിക്കുന്നതായും മന്ത്രി പറഞ്ഞു. അഹങ്കാരം തുടര്‍ന്നാല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് സജി ചെറിയാന്‍ മുന്നറിയിപ്പു നല്‍കി.

കോണ്‍ഗ്രസ് മുന്നില്‍ നിന്ന് നയിക്കട്ടെ എന്ന തരത്തില്‍ മന്ത്രി സജി ചെറിയാന്‍ പ്രസ്താവന നടത്തിയെന്നായിരുന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുസംബന്ധിച്ചാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.

 

---- facebook comment plugin here -----

Latest